ആലപ്പുഴ: ദാരുണമായ ഇരട്ടക്കൊലപാതകത്തിൽ ആഭ്യന്തര വകുപ്പിൻെറ വീഴ്ച മറച്ചുപിടിക്കാൻ നിരപരാധികളെ വേട്ടയാടരുതെന്ന് ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല കമ്മിറ്റി. നിരോധനാജ്ഞയുടെ മറവിൽ ആർ.എസ്.എസിൻെറയോ എസ്.ഡി.പി.ഐയുടെയോ ഭാഗംപോലുമല്ലാത്ത നിരപരാധികളെ വരെ കസ്റ്റഡിയിലെടുത്ത് കരുതൽതടങ്കലിൽ വെക്കുന്ന പൊലീസ് നടപടി അംഗീകരിക്കാനാകില്ല. പൗരത്വ പ്രക്ഷോഭത്തിൻെറ ഭാഗമായി നടന്ന ജനകീയ ഹർത്താലിൽ പങ്കെടുത്തതിൻെറ കാരണം പറഞ്ഞാണ് പലരെയും പൊലീസ് കരുതൽതടങ്കലിൽ വെച്ചത്. സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ ജില്ല ഭരണകൂടവും പൊലീസും അടിയന്തരമായ ഇടപെടലുകൾ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് സഹൽ വടുതല, ജനറൽ സെക്രട്ടറിമാരായ ഇജാസ് ഇഖ്ബാൽ, എ. സഞ്ജിത, സെക്രട്ടറി സഫറുല്ല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.