കെ.എസ്.ടി.എ ഉപജില്ല സമ്മേളനം

ഹരിപ്പാട്: കെ.എസ്.ടി.എ ഹരിപ്പാട് സബ് ജില്ല സമ്മേളനം കാർത്തികപ്പള്ളി ഗവ. യു.പി സ്കൂളിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ.ബി. ശൈലേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സബ് ജില്ല പ്രസിഡൻറ്​ ജി. ബാബു അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡൻറ്​ ടി. തിലകരാജ്, ജില്ല ട്രഷറർ എസ്. സത്യജ്യോതി, ലീന, ഉണ്ണികൃഷ്ണൻ, ജില്ല കമ്മിറ്റി അംഗം ശാരി അനിൽ എന്നിവർ അഭിവാദ്യം ചെയ്തു. സബ് ജില്ല സെക്രട്ടറി വി. സാബു സ്വാഗതവും ജോ.സെക്രട്ടറി ജെ. ശിവദാസ് നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ ജില്ല ജോ.സെക്രട്ടറി പി.ഡി. ജോഷി സംഘടന റിപ്പോർട്ടും സബ് ജില്ല ജോ.സെക്രട്ടറി പി.എ. നാസിം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികൾ: ജി. ബാബു (പ്രസി​), വി. സാബു (സെക്ര), ആർ. രമേശ് (ട്രഷ), എസ്. ശ്രീവിദ്യ, പി. പ്രദീപ് (വൈസ് പ്രസി), പി.എ. നാസിം, ജൂലി എസ്. ബിനു ( ജോ.സെക്ര).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.