സൈക്കിൾ റേസ്: ദേവദത്ത് മേനോന് ഒന്നാം സ്ഥാനം

ഫോർട്ട്​കൊച്ചി: കൊച്ചിൻ കാർണിവൽ ആഘോഷങ്ങളുടെ ഭാഗമായി ലൊരേറ്റോ ഇൻറിമേറ്റ് ഫ്രണ്ട്സ് ടീം സൈക്കിൾ റേസ് സംഘടിപ്പിച്ചു. കെ.ജെ. മാക്സി എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്തു. തൃശൂർ സ്വദേശി ദേവദത്ത് മേനോൻ ഒന്നാമ​െത്തി. എറണാകുളം നിവാസി സോൾ വിൻടോം രണ്ടും ക്രിസ് വർഗീസ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വനിത വിഭാഗത്തിൽ ആലപ്പുഴയിൽനിന്നുള്ള ലെന എലിസബത്ത് കോര ഒന്നാമതായി. വിജയികൾക്ക് മട്ടാഞ്ചേരി പൊലീസ് അസി. കമീഷണർ വി.ജി. രവീന്ദ്രനാഥ്, എറണാകുളം സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി കെ.എൻ. ശരത് എന്നിവർ സമ്മാനദാനം നിർവഹിച്ചു. സേവ്യർ ബോബൻ, പോൾ നിഖിൽ, ബൈജു ആൻറണി, പി​േൻറാ, ബിനിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.