ആലപ്പുഴ : മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ ശാക്തീകരണത്തിന് സംസ്ഥാന സർക്കാർ മത്സ്യഫെഡുമായി ചേർന്ന് പ്രത്യേക പദ്ധതികൾ നടപ്പാക്കുമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ചെത്തി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൻെറ നവീകരിച്ച ഓഫീസ് കെട്ടിടോദ്‌ഘാടനവും മത്സ്യബന്ധന ഗ്രൂപ്പുകൾക്കുള്ള ബോണസ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ചെത്തി മത്സ്യത്തൊഴിലാളി സഹകരണസംഘം പ്രസിഡൻറ് കെ.വി. ജോസി അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളികൾക്കുള്ള ജേഴ്സി വിതരണം മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ നിർവഹിച്ചു. pic : apl mla chitharanjan
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.