കെ-റെയിൽ കേരളത്തിൻെറ ഭാവിക്കുവേണ്ടിയുള്ള വികസന പദ്ധതി -മന്ത്രി സജി ചെറിയാൻ ചാരുംമൂട്: കെ-റെയിൽ കേരളത്തിൻെറ ഭാവിക്കുള്ള വികസന പദ്ധതിയെന്ന് മന്ത്രി സജി ചെറിയാൻ. കുടിവെള്ള പദ്ധതിയായ ജലജീവൻ മിഷൻെറ രണ്ടാംഘട്ട നിർമാണ പ്രവർത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എം.എസ്. അരുൺ കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ആർ. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. എക്സിക്യൂട്ടിവ് എൻജിനീയർ എസ്.എൽ. ജയരാജ് പദ്ധതി വിശദീകരിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. രജനി, വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജി പ്രസാദ്, ബിന്ദു കൃഷ്ണൻ, കെ. വിജയൻ, സുരേഷ് തോമസ് നൈനാൻ, ജെ. രവീന്ദ്രനാഥ്, ബി. രാജലക്ഷ്മി, ഹരീഷ് കാട്ടൂർ, വി.കെ. അജിത്ത്, ജി. സോഹൻ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: വള്ളികുന്നം ഗ്രാമപഞ്ചായത്തിൻെറ സമ്പൂർണ കുടിവെള്ള പദ്ധതി ജലജീവൻ മിഷൻെറ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങൾ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.