\B ആ\Bലപ്പുഴ: റോഡ് നിര്‍മാണം തുടങ്ങുന്നതിനുമുമ്പ് വാട്ടര്‍ അതോറിറ്റി-പൊതുമരാമത്ത് ഉദ്യോഗസ്ഥർ ധാരണയുണ്ടാക്കണമെന്ന് പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. റോഡ് നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും കുടിവെള്ള പൈപ്പുകളുടെ അറ്റകുറ്റപ്പണിയായി ബന്ധപ്പെട്ടും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി പരിഹരിക്കാൻ ഇതിലൂടെ കഴിയുമെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു. മണ്ഡലത്തിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് ഗവ. െഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തുകളിലെ ആര്‍.ഒ പ്ലാൻറുകളുടെ അറ്റകുറ്റപ്പണികള്‍ എ.എം.സി വ്യവസ്ഥകളില്‍ നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു. ഉപേക്ഷിച്ച പാതിരപ്പള്ളി വാട്ടര്‍ ടാങ്ക് പൊളിച്ചുനീക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിർദേശവും നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.