മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ തട്ടിപ്പിനിരയായ നിക്ഷേപകര്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തിൻെറ ഒന്‍പതാം ദിവസം പട്ടിണി കഞ്ഞിവെച്ച് പ്രതിഷേധിച്ചു. ബാങ്ക് ഹെഡ് ഓഫിസ് പടിക്കല്‍ കല്ലടുപ്പ് പൂട്ടി കഞ്ഞി വെച്ചും വിളമ്പിയുമായിരുന്നു പ്രതിഷേധം. സര്‍വിസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ചെട്ടികുളങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ജോസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നിക്ഷേപക കൂട്ടായ്മ കണ്‍വീനര്‍ ബി.ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ശ്രീവത്സന്‍, രാധാകൃഷ്ണപിള്ള, രാധിക, അനിത, ശ്രീകുമാരിയമ്മ, ഇന്ദിര സജി, ഉദയകുമാര്‍, വിജയന്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ തട്ടിപ്പിനിരയായ നിക്ഷേപകര്‍ പട്ടിണി കഞ്ഞിവെച്ച് പ്രതിഷേധിച്ചപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.