കരിമണൽ ഖനനത്തിനെതിരെ കിസാന്‍സഭയും പ്രക്ഷോഭത്തിന്​

അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ പരസ്യപ്രതിഷേധവുമായി അഖിലേന്ത്യ കിസാൻ സഭ. തോട്ടപ്പള്ളി സ്പിൽ വേയിലൂടെ കടൽ വെള്ളം കയറുന്നത് നിയന്ത്രണമില്ലാത്ത മണൽ വാരൽ മൂലമാണെന്നും ഇത് തടയണമെന്ന്​ ആവശ്യപ്പെട്ടും കിസാൻ സഭ കർഷക ശൃംഖല സംഘടിപ്പിക്കും. ശനിയാഴ്ച വൈകീട്ട് നാലിന് തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽ നടക്കുന്ന പ്രതിഷേധം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൊഴിമുഖത്തെ മണൽ നീക്കം പൂർണമായി നിർത്തുക, ലീഡിങ്​ ചാനലി​ൻെറ ആഴം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന്​ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. ജോയിക്കുട്ടി ജോസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.കെ. ജയൻ, ബി. അൻസാരി, വി. മോഹനൻ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.