പവർലിഫ്റ്റിങ്​ ചാമ്പ്യൻഷിപ്പിൽ സി. അശ്വതിക്ക് സ്വർണം

മുഹമ്മ: സംസ്ഥാന സീനിയർ പവർലിഫ്റ്റിങ്​ ചാമ്പ്യൻഷിപ്പിൽ മുഹമ്മയുടെ സി. അശ്വതിക്ക് സ്വർണം. 76 കിലോ വിഭാഗത്തിലാണ് മുഹമ്മ എ.ബി വിലാസം ജിമ്മിലെ അശ്വതി സ്വർണം നേടിയത്. ചൈനയിൽ നടന്ന ഏഷ്യൻ പവർ ലിഫ്റ്റിങ്ങിൽ സ്വർണം നേടിയ അശ്വതി ഇൻറോൻ ഏഷ്യ വേൾഡ് യൂനിവേഴ്സിറ്റി മത്സരത്തിലും പങ്കെടുത്തു. ദേശീയ മത്സരത്തിൽ അടക്കം പങ്കെടുത്ത് 36 മെഡലുകൾ നേടി. ബിരുദപഠനം കഴിഞ്ഞ അശ്വതി കായിക അധ്യാപകൻ വി. സവിനയ​ൻെറ ശിക്ഷണത്തിലാണ് പരിശീലനം നേടുന്നത്. മുഹമ്മ പൂജവെളി പുളിമൂട്ടിൽ ചന്ദ്രബാബു-ലേഖ ദമ്പതികളുടെ മകളാണ്. പടം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.