കായംകുളം: ദേശീയ അസംഘടിത തൊഴിലാളി എംപ്ലോയീസ് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഇ-ശ്രം കാർഡ് വിതരണോദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി കെ. തങ്ങൾകുഞ്ഞ് നിർവഹിച്ചു. വൈസ് പ്രസിഡൻറ് എ.എം. കബീർ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡൻറ് ബിജു കണ്ണങ്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.എസ്. പ്രസന്നകുമാർ, എം. വിജയകുമാർ, തയ്യിൽ റഷീദ്, സി. അമ്മിണി, അസിം നാസർ, സജീദ് തകിടിയിൽ, സാം ജഹാൻ ചേങ്കരയിൽ, മഹേന്ദ്രൻ എന്നിവർ സംസാരിച്ചു. ചിത്രം : APLKY1CON ദേശീയ അസംഘടിത തൊഴിലാളി യൂനിയൻെറ ഇ-ശ്രം കാർഡ് വിതരണം കായംകുളത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കെ. തങ്ങൾകുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.