ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 12ാം വാർഡ് കൊല്ലപ്പറമ്പ് വീട്ടില്‍ കുരുട് സതീഷ് എന്ന സതീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. കൊലപാതകം, വധശ്രമം, പിടിച്ചുപറി, ഭവനഭേദനം, ലഹള, അടിപിടി എന്നീ വകുപ്പുകള്‍ പ്രകാരം അർത്തുങ്കൽ, അരൂര്‍, മാരാരിക്കുളം എന്നീ സ്റ്റേഷനുകളിൽ വിവിധ കേസുകൾ ഇയാളുടെ പേരിലുണ്ട്. അർത്തുങ്കൽ ഇൻസ്പെക്ടർ പി.ജി. മധുവിൻെറ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ജില്ലയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആളുകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ്പ നിയമപ്രകാരം നടപടിയെടുക്കുന്നതിന് റിപ്പോർട്ട് അയച്ചുവരുകയാണെന്നും ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.