സൊസൈറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയം

ഹരിപ്പാട്: ചേപ്പാട് എ 1207 നമ്പർ സോഷ്യൽ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റിയുടെ രണ്ടാമത് ഭരണസമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയം. പാർട്ടി പിന്തുണച്ച 11 സ്ഥാനാർഥികളും മികച്ച വിജയം നേടി. രണ്ട് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ച ഒമ്പത് പേരും പരാജയപ്പെട്ടു. കൂട്ടായ പരിശ്രമത്തിൻെറ വിജയമാണിതെന്ന് ചേപ്പാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡൻറ് ഡോ. ഗിരീഷ് കുമാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.