റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം-ആലപ്പുഴ റെയിൽവേ സ്​റ്റേഷനുകൾക്ക്​ ഇടയിലുള്ള 70ാം നമ്പർ ലെവൽ ക്രോസിൽ (ആശുപത്രി ഗേറ്റ്) അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിങ്കളാഴ്​ച രാവിലെ എട്ട്​ മുതൽ വൈകീട്ട്​ ആറുവരെ ഗേറ്റ് അടച്ചിടുമെന്ന് സീനിയർ സെക്​ഷൻ എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ ​െറസ്​റ്റ്​ ഹൗസ് ഗേറ്റ് വഴി പോകണം. 96 പേര്‍ക്ക് കോവിഡ്; 142 രോഗമുക്തി ആലപ്പുഴ: ജില്ലയില്‍ 96 പേര്‍ക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു. 87പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒൻപത് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗസ്ഥിരീകരണ നിരക്ക്​ 3.83 ശതമാനമാണ്. 142 പേര്‍ രോഗമുക്തരായി. നിലവില്‍ 1461 പേര്‍ ചികിത്സയിലുണ്ട്​. എ.സി റോഡ്‌ നവീകരണം: രണ്ടുപാലങ്ങൾ ഈമാസം അവസാനം തുറക്കും പാറശ്ശേരി, മാധവശ്ശേരി പാലങ്ങളാണ്​ തുറക്കുക ആലപ്പുഴ: എ.സി റോഡ്​ നവീകരണത്തി​ൻെറ ഭാഗമായി പുനർനിർമിക്കുന്ന രണ്ടുപാലങ്ങൾ ഈമാസം അവസാനത്തോടെ തുറക്കും. പാറശ്ശേരി പാലം ഈമാസം 23നും മാധവശ്ശേരി പാലം ഈ മാസം 30നും തുറക്കുന്നവിധത്തിലാണ്​ അവസാനഘട്ട നിർമാണം പുരോഗമിക്കുന്നത്​. സ്ലാബ്​ കോൺക്രീറ്റ്​ പൂർത്തിയായ മാധവശ്ശേരി പാലത്തി​ൻെറ അപ്രോച്ച്​ റോഡി​ൻെറ പണിയാണ്​ നടക്കുന്നത്​. ഇതിന്​ പിന്നാലെ മ​ങ്കൊമ്പ്​, പണ്ടാരക്കുളം പാലങ്ങൾ പൊളിക്കും. രണ്ടിടത്തും പുതിയപാലത്തിനുള്ള പൈലിങ്​ ​േജാലികൾ ഉടൻ ആരംഭിക്കുമെന്ന്​ കരാറുകാരായ ഉൗരാളുങ്കൽ സൊ​ൈ​സറ്റി അധികൃതർ പറഞ്ഞു. പണ്ടാരക്കുളത്ത്‌ സമാന്തരപാതയുടെ നിർമാണവും നടക്കുന്നുണ്ട്​. നസ്രത്ത്​, ​േജ്യാതി ജങ്​ഷനുകളിൽ മേൽപാലങ്ങളുടെ പൈലിങ്​ ജോലികളാണ്​ നടക്കുന്നത്​. പള്ളാത്തുരുത്തി, നെടുമുടി, കിടങ്ങറ എന്നിവിടങ്ങളിലെ വലിയപാലങ്ങളുടെ സമാന്തരമായി നിർമിക്കുന്ന പാലങ്ങളുടെ ഡിസൈൻ അംഗീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.