കറ്റാനം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ഭരണിക്കാവ് മണ്ഡലം വാർഷിക സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി. വിജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജി. മോഹനൻ പിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പ്രഫ. മുഹമ്മദ് ഷരീഫ് ആദരം നിർവഹിച്ചു. ജില്ല ട്രഷറർ ഡി. ബാബു മുഖ്യപ്രഭാഷണ൦ നടത്തി. കട്ടച്ചിറ ദിലീപ് കുമാർ, എസ്. നന്ദകുമാർ, ജോർജ്കുട്ടി വർഗീസ്, പ്രഫ. എസ്. ചന്ദ്രശേഖരപിള്ള, കെ.ജി. മോഹനൻ പിള്ള, എ൦.ഡി. ശാമുവേൽ, സി. മോനച്ചൻ, എ൦. അബ്ദുൽ ഹഖ്, അഹമ്മദ് കുഞ്ഞ്, ഇ.കെ. അഷറഫ്, കെ. രത്നമ്മ, രവീന്ദ്രൻ താച്ചത്തറ, പി.എ. ഹബീബ്, രാധാകൃഷ്ണ പിള്ള എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജി. മോഹനൻ പിള്ള (പ്രസി), എ. അഹമ്മദ് കുഞ്ഞ്, ഇ.കെ. അഷ്റഫ് (വൈസ് പ്രസി), ഹബീബ് പൊന്നേറ്റിൽ (സെക്ര), ജി. രാധാകൃഷ്ണ പിള്ള, പി.ടി. മേരി (ജോ. സെക്ര), വി. കൃഷ്ണപിള്ള (ട്രഷ), കെ. ജയശ്രീ (വനിത പ്രസി), ടി.ടി. അന്നമ്മ (സെക്ര). രജതജൂബിലി ആഘോഷം ഇന്ന് മാവേലിക്കര: ബിഷപ് മൂർ കോളജിലെ ആദ്യ േകാമേഴ്‌സ് ബാച്ചിൻെറ രജതജൂബിലി ആഘോഷം ശനിയാഴ്ച നടക്കും. 1964ൽ സ്ഥാപിതമായ ബിഷപ് മൂർ കോളജിലെ ആദ്യ കോമേഴ്‌സ് ബാച്ച് കോഴ്‌സ് പൂർത്തിയാക്കിയിറങ്ങിയത് 1996ലാണ്. ശനിയാഴ്ച രാവിലെ 11ന് മന്ത്രി ഡോ. ആർ. ബിന്ദു ഓൺലൈനിലൂടെ ചടങ്ങ് ഉദ്ഘാടനം ചെയ്യും. േകാമേഴ്‌സ് വിഭാഗം മേധാവി ഡോ. വി.പി. സജീവ് അധ്യക്ഷത വഹിക്കും. ഡിജിറ്റൽ സ്മരണിക നോവലിസ്റ്റ് കെ.കെ. സുധാകരൻ പ്രകാശനം ചെയ്യും. എം.എസ്. അരുൺകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.