ചേർത്തല: സിനിമ നിർമാതാവ് വി.വി. ബാബു (തകര ബാബു) 'കോറോണ'യെ ജീവന് തുല്യം സ്നേഹിക്കാൻ തുടങ്ങീട്ട് 33 വർഷം. പക്ഷെ, ഇത് വൈറസല്ല... 1966 മോഡൽ ഒരു ഒെന്നാന്നര കുഞ്ഞൻ കാർ. പ്രസിദ്ധ കാർട്ടൂണിസ്റ്റ് ആർ.കെ. നാരായണന് ജപ്പാൻ സന്ദർശനത്തിനിടെ അവിടത്തെ കോൺസലേറ്റ് സമ്മാനമായി നൽകിയതാണ് കോറോണ ഡീലക്സ് കാർ. ഇന്ത്യയിലെത്തിച്ച കാർ ആർ.കെ. നാരായണൻ അധികകാലം ഉപയോഗിച്ചില്ല. നാരായണനെ കാണാൻ ചെന്നപ്പോെഴാക്കെ കാർ വീടിൻെറ ഒഴിഞ്ഞ മൂലയിൽ കിടക്കുന്നത് കണ്ട് അടുത്ത സുഹൃത്തായ ബാബു ചോദിച്ച് വാങ്ങുകയായിരുന്നു. 1988ൽ 40,000 രൂപ നൽകിയാണ് ബാബു കാർ സ്വന്തമാക്കിയത്. നാല് പേർക്ക് സുഖമായി സഞ്ചരിക്കാം. എയർ കണ്ടീഷൻ, റേഡിയോ സംവിധാനങ്ങളുമുണ്ട്. റേഡിയോ ഓൺ ചെയ്താൽ ഓട്ടോമാറ്റിക്കായി ഏരിയൽ പൊന്തി വരും. ഡോറുകൾ മറ്റുള്ള വണ്ടിയിലെന്നപോലെ വലിച്ചടക്കേണ്ട. പ്രസ് ചെയ്താൽ പെട്ടെന്ന് ലോക്കാവുന്ന സംവിധാനമാണ്. കാറിൽ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ കുടുംബസമേതം സഞ്ചരിച്ചിട്ടുണ്ടെന്ന് ബാബു പറഞ്ഞു. 14 കിലോമീറ്റർ മൈേലജ് കിട്ടും. സൈറാഭാനു അടക്കം മൂന്ന് സിനിമകളുടെ ഭാഗമായി ഈ 'കോറോണ'. സത്യൻ അന്തിക്കാട് -മോഹൻലാൽ കൂട്ട്കെട്ടിൽ പിറന്ന ഒരു സിനിമയിൽ കാറ് മോഹൻലാൽ കഴുകുന്ന സീനുമുണ്ടായിരുന്നു. മോഹൻലാലിനും കാറ് വലിയ രീതിയിൽ ഇഷ്ടപ്പെട്ടതായി ബാബു പറഞ്ഞു. പഴയ കാല വാഹനങ്ങളുടെ ശേഖരമുള്ള നടൻ മമ്മൂട്ടിയുടെ മകൻ ദുൽക്കർ, കുഞ്ഞൻ കാറിനെ കുറിച്ചറിഞ്ഞ് സഹായിയെ വിട്ട് വിലയ്ക്ക് ചോദിച്ചെങ്കിലും ബാബു വിറ്റില്ല. ബാബുവിൻെറ കാർ കലക്ഷനിൽ ഉണ്ടായിരുന്ന 1934 മോഡൽ ഫോർഡ് കാറും 1946 മോഡൽ ഓസ്റ്റ് കാറും വിറ്റു. കോറോണ വിൽക്കില്ലെന്ന ഉറച്ച നിലപാടാണ് ബാബുവിന്. തമിഴ് സിനിമ നിർമാതാവും മോഹൻലാലിൻെറ ഭാര്യാ പിതാവുമായ ബാലാജിയുടെ കൈവശവും കോറോണ കാറുള്ളതായി ബാബുവിനറിയാം. കാർ പേരക്കുട്ടിയും പ്ലസ് ടു വിദ്യാർഥിയുമായ അഭിമന്യു ഗൗതമന് സമ്മാനമായി നൽകാനിരിക്കുകയാണ് ബാബു. പി.ജി.രവികുമാർ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസ്: അയൽവാസി കുറ്റക്കാരൻ ആലപ്പുഴ: അശ്ലീല ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത അയൽവാസിയായ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 13 ന് വിധി പറയും. നീലംപേരൂർ ഒന്നാം വാർഡ് കൈനടി അടിച്ചിറ വീട്ടിൽ വാസുദേവൻെറ ഭാര്യ സരസമ്മയെ (60) കൊലപ്പെടുത്തിയ കേസിലാണ് കൈനടി അടിച്ചിറയിൽ പ്രദീപ്കുമാർ (46 ) കുറ്റക്കാരനാണെന്ന് ആലപ്പുഴ അഡീഷണൽ ജില്ല കോടതി(മൂന്ന്) കണ്ടെത്തിയത്. 2004 മെയ് 10നായിരുന്നു കേസിനാസ്പദമായ സംഭവം . പ്രദീപ്കുമാർ സരസമ്മയുടെ വീട്ടിലെത്തി വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിലും മുഖത്തും കൈയിലും വെട്ടി പരിക്കേൽപിക്കുകയായിരിന്നു. ഗുരുതരമായി പരിക്കേറ്റ സരസമ്മയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും അന്ന് തന്നെ മരിച്ചു. 11 സാക്ഷികളെ വിസ്തരിച്ചു.16 രേഖകളും നാല് തൊണ്ടി സാധനങ്ങളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി ഗീത ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.