താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ്; വേറിട്ട പ്രതിഷേധവുമായി നിക്ഷേപകർ

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ തട്ടിപ്പിനിരയായ നിക്ഷേപകര്‍ താലൂക്ക് സഹകരണ ബാങ്ക് ഹെഡ് ഓഫിസിന് മുന്നില്‍ പ്രതീകാത്മകമായി നിക്ഷേപക​ൻെറ ശവപ്പെട്ടിയില്‍ റീത്ത് ​െവച്ചും ഗാനം ആലപിച്ചും പ്രതിഷേധിച്ചു. അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ച് അഞ്ചാംനാള്‍ എത്തിയിട്ടും ഒരു തീരുമാനവും ഉണ്ടാകാത്തതിനാലാണ് സമരവുമായി രംഗത്തെത്തിയതെന്ന് നിക്ഷേപക കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു. അഞ്ചാംദിന സത്യഗ്രഹ സമരം നിക്ഷേപക​ൻെറ ശവപ്പെട്ടിയില്‍ റീത്തു​െവച്ച് സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാനും സി.പി.എം ജില്ല കമ്മിറ്റി അംഗവുമായ മുരളി തഴക്കര ഉദ്ഘാടനം ചെയ്തു. നിക്ഷേപക കൂട്ടായ്മ കണ്‍വീനര്‍ ബി.ജയകുമാര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പിനുശേഷം അഞ്ചുവര്‍ഷം പിന്നിട്ടിട്ടും ആശ്വാസവാക്കുകള്‍ കൊണ്ടുപോലും അരികെയെത്താത്തവരുടെ ഉപദേശത്തി​ൻെറയും ഓര്‍മപ്പെടുത്തലി​ൻെറയും ആവശ്യം തങ്ങള്‍ക്കില്ലെന്ന് നിക്ഷേപക കൂട്ടായ്മ കണ്‍വീനര്‍ ബി.ജയകുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു. മുന്‍ ഭരണസമിതി നടത്തിയ വന്‍തട്ടിപ്പി​െനക്കാള്‍ ബാങ്കിനെ ദുര്‍ബലപ്പെടുത്തുന്നതാണ് ഈ സമരമെന്ന് തോന്നുന്നില്ല. ഇപ്പോഴും കുറ്റവാളികളെ സംരക്ഷിക്കുന്ന ഭരണസമിതിയും അതുള്‍ക്കൊള്ളുന്ന രാഷ്​ട്രീയ കക്ഷിയും അല്‍പമെങ്കിലും മാന്യതയുണ്ടെങ്കില്‍ പ്രസ്താവന പ്രഹസനം നടത്താതെ നിക്ഷേപകരോട് മാപ്പുപറഞ്ഞ് പണം തിരികെ നല്‍കാന്‍ തയാറാകണമെന്നും ജയകുമാര്‍ ചൂണ്ടിക്കാട്ടി. ഫോട്ടോ: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ തട്ടിപ്പിനിരയായ നിക്ഷേപകര്‍ നടത്തിയ സമരം സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാനും സി.പി.എം ജില്ല കമ്മിറ്റി അംഗവുമായ മുരളി തഴക്കര ഉദ്ഘാടനം ചെയ്യുന്നു ബാങ്കിനെ തകര്‍ക്കാന്‍ സി.പി.എം ശ്രമം -കെ.ആര്‍. മുരളീധരന്‍ മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് വിഷയത്തില്‍ എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ കഥയറിയാതെ ആട്ടം കാണുകയാണെന്നും മാവേലിക്കരയിലെ സി.പി.എം നിക്ഷേപക കൂട്ടായ്മയെ മുന്നില്‍ നിര്‍ത്തി ബാങ്കിനെ തകർക്കാന്‍ ശ്രമിക്കുകയാണെന്നും ഡി.സി.സി വൈസ് പ്രസിഡൻറ്​ കെ.ആര്‍. മുരളീധരന്‍. അഞ്ചുവര്‍ഷം മുമ്പ്​ കോണ്‍ഗ്രസ്​ ഭരണസമിതി മൂന്ന് ജീവനക്കാര്‍ തഴക്കര ശാഖയില്‍ നടത്തിയ അഴിമതി കണ്ടെത്തുകയും കേസാക്കുകയും ചെയ്തു. അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും സി.പി.എം നേതൃത്വം കൊടുക്കുന്ന ഇടതു സര്‍ക്കാറിന് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കുറ്റവാളികളെയും നിക്ഷേപകരെയും ഒരേസമയം സംരക്ഷിക്കുന്ന സി.പി.എമ്മി​ൻെറ മേയ്​വഴക്കം സമരക്കാര്‍ മനസ്സിലാക്കണം. 300 കോടിയുടെ അഴിമതി നടന്ന കരുവന്നൂര്‍ ബാങ്കിലെ ഭരണക്കാരായ സി.പി.എം മാവേലിക്കരയില്‍ നീതിയുടെ മുഖംമൂടി അണിയുന്നത് അപഹാസ്യമാണ്​. എം.എല്‍.എ ക്കും സി.പി.എമ്മിനും എന്തെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ കേസന്വേഷണം ഊര്‍ജിതമാക്കി യഥാര്‍ഥ കുറ്റവാളികളില്‍നിന്ന്​ പണം ഈടാക്കി നിക്ഷേപകര്‍ക്ക്​ നല്‍കുവാനും ബാങ്കിന് സര്‍ക്കാറി​ൻെറ സഹായം ലഭ്യമാക്കുവാനുമാണ് ശ്രമിക്കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.