അമ്പലപ്പുഴ: പാമ്പുകടിയേറ്റ് മരിച്ച തൊഴിലുറപ്പുതൊഴിലാളിയുടെ കുടുംബത്തിന് അടിയന്തര . പുറക്കാട് പഞ്ചായത്ത് 18ാം വാർഡ് കരൂർ പുത്തൻപറമ്പിൽ യമുനയുടെ (48) കുടുംബത്തിനാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നുള്ള ധനസഹായമായി 10,000 രൂപ നൽകിയത്. യമുനയുടെ ഭർത്താവ് അനിക്ക് എച്ച്. സലാം എം.എൽ.എ വീട്ടിലെത്തി കൈമാറി. പുറക്കാട് പഞ്ചായത്ത് പ്രസിഡൻറ് എ.എസ്. സുദർശനൻ, ഫിഷറീസ് ഓഫിസർമാരായ അഭിരാജ്, ജോൺസൺ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി സി. ജയൻ, യമുനയുടെ മക്കളായ അനശ്വര, അനന്തു എന്നിവർ ഒപ്പമുണ്ടായിരുന്നു. ( ചിത്രം... യമുനയുടെ ഭർത്താവ് അനിക്ക് എച്ച്. സലാം എം.എൽ.എ പണം കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.