അമ്പലപ്പുഴ: ഇസ്ലാമിനെ മോശപ്പെടുത്താനുള്ള ശ്രമങ്ങൾ വിവിധ കോണുകളിൽനിന്ന് അനുദിനം ഉണ്ടാകുന്നതായി ജംഇയ്യതുൽ ഉലമായെ ഹിന്ദ് സംസ്ഥാന ജനറൽ സെക്രട്ടറി വി.എച്ച്. അലിയാർ അൽ ഖാസിമി. 'ഇസ്ലാം ആശയസംവാദത്തിന് സൗഹൃദ നാളുകൾ' ജമാഅത്തെ ഇസ്ലാമി കാമ്പയിൻെറ ഭാഗമായി അമ്പലപ്പുഴ ഏരിയ സമിതിയുടെ ആഭിമുഖ്യത്തിൽ വളഞ്ഞവഴി ജങ്ഷനിൽ നടത്തിയ ബഹുജനസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മുസ്ലിംകൾ ഭീകരരാണെന്ന് വരുത്തിത്തീർക്കാൻ ചില സംഘടനകളെ കരുവാക്കുകയാണ്. മുസ്ലിംകൾ രാജ്യത്തിന് ഭീഷണിയാണെന്ന് ഭരണകൂടം തങ്ങളുടെ മെഷിനറിയെ ഉപയോഗിച്ച് പ്രചരിപ്പിക്കുന്നത് ഇന്ത്യയിൽ ആദ്യമാണ്. സംഘ്പരിവാർ നടത്തുന്ന വ്യാജപ്രചാരണങ്ങൾക്ക് നേരേ ഭരണകൂടം അവലംബിക്കുന്ന മൗനം ജനങ്ങൾക്കിടയിൽ വലിയ ഛിദ്രതക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌വി ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി നവാസ് ജമാൽ, കെ.എൻ.എം ജില്ല സെക്രട്ടറി ഒ.എം. ഖാൻ തുടങ്ങിയവർ സംസാരിച്ചു. കെ.എം. യാസർ സ്വാഗതവും സിറാജ് കരൂർ നന്ദിയും പറഞ്ഞു. യൂനുസ് അമ്പലപ്പുഴ ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്ലാമി അമ്പലപ്പുഴ ഏരിയ സമിതി നടത്തിയ ബഹുജനസംഗമത്തിൽ വി.എച്ച്. അലിയാർ അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.