ആലപ്പുഴ: പക്ഷിപ്പനി പക്ഷികളില്‍നിന്ന് മനുഷ്യരിലേക്ക് സാധാരണ പകരാറില്ലെങ്കിലും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കൈയുറയും മുഖാവരണവും ധരിക്കണം. ചത്ത പക്ഷികളെയും അവയുടെ മുട്ട, കാഷ്ഠം എന്നിവയും ആഴത്തില്‍ കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ചെയ്യണം. പനി, ദേഹവേദന, ചുമ, ജലദോഷം, ശ്വാസംമുട്ടല്‍, കഫത്തില്‍ രക്തം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ചികിത്സ തേടണം. പുറക്കാട്, തകഴി പഞ്ചായത്തുകളില്‍ താറാവുകളില്‍ രോഗം സ്ഥിരീകരിച്ച മേഖലകളില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും നടത്തുന്നുണ്ട്. തകഴിയില്‍ 154 വീടുകള്‍ സന്ദര്‍ശിച്ച് പനിനിരീക്ഷണവും ബോധവത്കരണവും നടത്തി. താറാവ് കര്‍ഷകര്‍, ചത്ത താറാവുകളെ കൈകാര്യം ചെയ്തവര്‍, അവരുമായി ഇടപഴകിയവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.