കേരഗ്രാമം പദ്ധതി: പരിപാടികൾക്ക് തുടക്കം

മാരാരിക്കുളം: കൃഷിവകുപ്പ് അനുവദിച്ച കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി 13ാം വാർഡിൽ കയർപിരി മത്സരം നടന്നു. ജില്ല പഞ്ചായത്ത്​ അംഗം വി. ഉത്തമൻ ഉദ്ഘാടനം ചെയ്തു. 12ന്​ കൃഷിമന്ത്രി പി. പ്രസാദ് കയർഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് ഓലമെടയൽ മത്സരം, തെങ്ങുകയറ്റ മത്സരം, കാർഷിക പ്രദർശനം, കർഷകസംവാദം, സെമിനാറുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ 11ന്​ ആരംഭിക്കുന്ന കാർഷിക പ്രദർശനം 13ന് അവസാനിക്കും. ചകിരിപിരി മത്സര ഉദ്ഘാടനച്ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഗീത കാർത്തികേയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ എം. സന്തോഷ്കുമാർ, കെ. കമലമ്മ, ബൈ രഞ്​ജിത്ത്, ജ്യോതിമോൾ, ഫെയ്സി വി. ഏറനാട്, മിനി പവിത്രൻ, വി.സി. പണിക്കർ, ജി. ഉദയപ്പൻ, എം.ഡി. സുധാകരൻ, കെ. കൈലാസൻ എന്നിവർ സംസാരിച്ചു. പടം : മാരാരിക്കുളത്ത്​ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കയർപിരി മത്സരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.