പൂച്ചാക്കൽ: സഞ്ചാരികൾക്ക് കായൽ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാൻ 'സീ അഷ്ടമുടി' ബോട്ട് പാണാവള്ളി നൗഗതി സെഞ്ച്വറി യാർഡിൽ ഒരുങ്ങുന്നു. സംസ്ഥാന ജലഗതാഗത വകുപ്പ് ആലപ്പുഴയിലെ സഞ്ചാരികളെ ആകർഷിക്കാൻ ആരംഭിച്ച സീ കുട്ടനാട് മാതൃകയിൽ കൊല്ലത്തേക്കാണ് ബോട്ട് സർവിസ്. ടൂറിസ്റ്റുകൾക്കും മറ്റു യാത്രക്കാർക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് സർവിസ് ക്രമീകരിച്ചിട്ടുള്ളത്. സ്റ്റോപ്പുകൾ കുറവായിരിക്കും. ടിക്കറ്റ് നിരക്കും സാധാരണയെക്കാൾ കൂടുതലായിരിക്കും. ഡബിൾ ഡക്കർ മാതൃകയിലുള്ള സ്റ്റീൽ ബോട്ടായ സീ അഷ്ടമുടിയിൽ 90 പേർക്ക് യാത്ര ചെയ്യാൻ കഴിയും. താഴെയുള്ള തട്ടിൻെറ പണി പൂർത്തീകരിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി മൂലമാണ് നിർമാണം വൈകിയത്. ചിത്രം : പാണാവള്ളി നൗഗതി സെഞ്ച്വറി യാർഡിൽ നിർമാണം പുരോഗമിക്കുന്ന സീ അഷ്ടമുടി സ്റ്റീൽ ബോട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.