ഒമിക്രോൺ: ബോധവത്​കരണവുമായി വിദ്യാർഥികൾ

മാന്നാർ: പൊതു ഇടങ്ങളിലും സ്ഥാപനങ്ങളിലും വൈറസ്​ വ്യാപനം തടയുന്നതിനുള്ള ആഹ്വാനവുമായി പോസ്​റ്ററുകളും സ്​റ്റിക്കറുകളും ഉൾപ്പെടുത്തി മാന്നാർ യു.ഐ.ടി വിദ്യാർഥികൾ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. നായർ സമാജം ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ വി. മനോജ്‌കുമാർ ഉദ്ഘാടനം ചെയ്​തു. പ്രിൻസിപ്പൽ ഡോ.വി. പ്രകാശ് നേതൃത്വം നൽകി. പ്രോഗ്രാം ഓഫിസർ എസ്. അശ്വതി, വളൻറിയർ സെക്രട്ടറിമാരായ ആഷ്‌ലി, റോഷൻ, രോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.