ആലപ്പുഴ: എ.ഐ.ടി.യു.സി ജില്ല പ്രസിഡൻറായി അഡ്വ. വി. മോഹൻദാസിനെയും സെക്രട്ടറിയായി ഡി.പി. മധുവിനെയും ജില്ല കൗൺസിൽ യോഗം തെരഞ്ഞെടുത്തു . ജില്ല പ്രസിഡൻറായിരുന്ന എ. ശിവരാജൻെറ നിര്യാണത്തെത്തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗവും എ.ഐ.ടി.യു.സി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗവുമാണ് മോഹൻദാസ്. ജില്ല പ്ലാനിങ് കമ്മിറ്റി അംഗമായ ഡി.പി. മധു ആലപ്പുഴ നഗരസഭ കൗൺസിലറുമാണ്. ജില്ല വൈസ് പ്രസിഡൻറ് എൻ.പി. കമലാധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ടി.ജെ. ആഞ്ചലോസ്, സംസ്ഥാന സെക്രട്ടറി ആർ. പ്രസാദ്, ദേശീയ കൗൺസിൽ അംഗം പി.വി. സത്യനേശൻ എന്നിവർ പങ്കെടുത്തു. apl v mohandas എ.ഐ.ടി.യു.സി ജില്ല പ്രസിഡൻറ് വി. മോഹൻദാസ് apl d p madhu എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ഡി.പി. മധു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.