ഡിവിഷൻെറ ചരിത്രത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷം അരൂർ: ജില്ല പഞ്ചായത്ത് അരൂർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.എമ്മിലെ അനന്തു രമേശന് ഉജ്ജ്വല വിജയം. ഡിവിഷൻെറ ചരിത്രത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് അനന്തു ജയിച്ചു കയറിയത്. 10,063 വോട്ടിൻെറ വ്യത്യാസത്തിലാണ് യു.ഡി.എഫിലെ കെ. ഉമേശനെ പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്ത 40,837 വോട്ടിൽ അനന്തുവിന് 23,751 വോട്ട് ലഭിച്ചപ്പോൾ ഉമേശന് കിട്ടിയത് 13,688 വോട്ട് മാത്രം. എൻ.ഡി.എ സ്ഥാനാർഥി കെ.എം. മണി ലാലിന് 2762 വോട്ട് ലഭിച്ചു. സ്വതന്ത്രൻ കൃഷ്ണകുമാർ 277 നേടി. ആദ്യം മുതലേ വ്യക്തമായ മേൽക്കൈ നേടിയായിരുന്നു അനന്തുവിൻെറ മുന്നേറ്റം. ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ദലീമ ജോജോ 3495 വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ ടി.എച്ച്. സലാമിനെ തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.