ആലപ്പുഴ: ബാബരി മസ്ജിദ് മഥുരയിൽ ആവർത്തിക്കാൻ അനുവദിക്കില്ല എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴയിൽ പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ എം.എച്ച്. ഉവൈസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് നാസർ ആറാട്ടുപുഴ മുഖ്യപ്രഭാഷണം നടത്തി. കമാൽ എം. മാക്കിയിൽ (മുസ്ലിം ലീഗ്), മാത്യു വേളങ്ങാടൻ (ജനകീയ പ്രതിരോധ സമിതി), എസ്. സുരേഷ് കുമാർ (കരിമണൽ ഖനന വിരുദ്ധ സമിതി), സജി ഫാസിൽ (എഫ്.ഐ.ടി.യു), ശ്രീകല ഗോപി (വിമൻ ജസ്റ്റിസ് മൂവ്മൻെറ്), സഹൽ വടുതല (ഫ്രറ്റേണിറ്റി), സബീർ ഖാൻ, അബ്ദുൽലത്വീഫ് കരൂർ തുടങ്ങിയവർ ഐക്യദാർഢ്യ പ്രഭാഷണങ്ങൾ നടത്തി. ചിത്രം : വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ബാബരി മസ്ജിദ് പ്രതിഷേധസംഗമം സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.