ജനജാഗരൺ അഭയാൻ പദയാത്ര

ചാരുംമൂട്: രമേശ് ചെന്നിത്തല എം.എൽ.എ നയിക്കുന്ന യിൽ നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പരിധിയിൽനിന്ന്​ 500 പേരെ പങ്കെടുപ്പിക്കും. കഴിഞ്ഞ ദിവസം ചേർന്ന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിലാണ്​ തീരുമാനം. രൂക്ഷമായ വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും എതിരെ പാർലമൻെറ് ശീതകാല സമ്മേളന കാലത്ത് രാജ്യവ്യാപകമായി ഇന്ത്യൻ നാഷനൽ കോൺഗ്രസ് സംഘടിപ്പിച്ച സമര പരിപാടിയുടെ ഭാഗമായാണ് നവംബർ 30, ഡിസംബർ 1 തീയതികളിൽ പൊന്നാം വെളിയിൽനിന്ന് കുത്തിയതോട് വരെ പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. യോഗം കെ.പി.സി.സി നിർവാഹക സമിതി അംഗം കോശി. എം .കോശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ ജി. ഹരി പ്രകാശ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.