മജ്​ലിസുന്നൂർ വാർഷികം നടന്നു

ആലപ്പുഴ: എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് ഇർഷാദ് ക്ലസ്​റ്ററി​ൻെറ മജ്​ലിസുന്നൂർ ഏഴാം വാർഷികം വലിയമരം ഇർഷാദ് മഹൽ ഓഡിറ്റോറിയത്തിൽ സമസ്ത ജില്ല ജനറൽ സെക്രട്ടറി എം.എ. അബ്​ദുർറഹ്​മാൻ അൽഖാസിമി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എം. ബാബു വലിയമരം അധ്യക്ഷത വഹിച്ചു. മഹൽ ഖതീബ് അബ്​ദുൽഅസീസ് അൽഖാസിമി, നജ്മുദ്ദീൻ പൂക്കോയ തങ്ങൾ യമാനി എന്നിവർ പ്രാർഥനക്ക്​ നേതൃത്വം നൽകി. എസ്.വൈ.എസ് ജില്ല ജനറൽ സെക്രട്ടറി ഫൈസൽ ശംസുദ്ദീൻ, ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല പ്രസിഡൻറ് പി.എ. ശിഹാബുദ്ദീൻ മുസ്‌ലിയാർ, സിറാജുദ്ദീൻ അൽഖാസിമി എന്നിവർ സംസാരിച്ചു. എൻ.പി.എ. നാസർ മുസ്‌ലിയാരെ മുനിസിപ്പൽ കൗൺസിലർ നസീർ പുന്നക്കൽ ആദരിച്ചു. ബി. നസ്റുദ്ദീൻ സ്വാഗതവും ശിഹാസ് പരീത് നന്ദിയും പറഞ്ഞു. പടം - മജ്​ലിസുന്നൂർ ഏഴാം വാർഷികം സമസ്ത ജില്ല ജനറൽ സെക്രട്ടറി എം.എ. അബ്​ദുർറഹ്​മാൻ അൽഖാസിമി ഉദ്ഘാടനം ചെയ്യുന്നു pic name :aplmajlisunnur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.