നന്ദിഗ്രാമി​െൻറ പാഠം ഉൾക്കൊണ്ട്​ കെ റെയിൽ ഉപേക്ഷിക്കണം -വി.എം. സുധീരൻ

നന്ദിഗ്രാമി​ൻെറ പാഠം ഉൾക്കൊണ്ട്​ കെ റെയിൽ ഉപേക്ഷിക്കണം -വി.എം. സുധീരൻ ചെങ്ങന്നൂർ: ജനങ്ങൾക്ക്​ പ്രയോജനമില്ലാത്തതും കേരളത്തെ കടക്കെണിയിലാക്കുന്നതുമായ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കെ റെയിൽ വിരുദ്ധ ജനകീയ സമിതി മുളക്കുഴ പഞ്ചായത്ത് തലത്തിൽ പിരളശ്ശേരി ജങ്​ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്ദിഗ്രാമിലെ കർഷകരെ കുടിയിറക്കി ബഹുരാഷ്​ട്ര കുത്തകൾക്ക് ഭൂമി നൽകാൻ നടത്തിയ ശ്രമം ഇടതുപക്ഷത്തെ എവിടെയെത്തിച്ചുവെന്ന പാഠം കേരള​സർക്കാർ മറക്കരുത്​. പിരളശ്ശേരി യൂനിറ്റ് പ്രസിഡൻറ്​ ഫീലിപ് വർഗീസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ മുഖ്യപ്രസംഗം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്​ അഡ്വ. ജോർജ്​ തോമസ്, ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി പ്രമോദ് കാരക്കാട് , കേരള കോൺഗ്രസ് ജോസഫ് സംസ്ഥാന ജനറൽ സെക്രട്ടറി ജൂണി കുതിരവട്ടം, കെ.പി.സി.സി സെക്രട്ടറി എബി കുര്യാക്കോസ്, സൗഭാഗ്യകുമാരി, ആലാ രവി, സന്തോഷ് പടനിലം, എൻ.ആർ. ശ്രീധരൻ പിള്ള, മധു ചെങ്ങന്നൂർ, തോമസ് ഏബ്രഹാം എന്നിവർസംസാരിച്ചു. സംഗമത്തിന് മുന്നോടിയായി പ്രതിഷേധ പദയാത്രക്ക് പഞ്ചായത്ത് അംഗം എം.ബി. ബിന്ദു, സമരസമിതി നേതാക്കളായ ബിജു തോട്ടുക്കര, ജോർജ്​ വർഗീസ്, കെ.എം. വർഗീസ്, വി.എം. രാജൻ, സിന്ധു ജയിംസ് എന്നിവർ നേതൃത്വം നൽകി. ഫാ. തോമസ് ജോസഫ്, പി.എം സനീഷ് എന്നിവർ മേഖല പദയാത്രകൾ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.