ചേർത്തല: ജില്ല കരാട്ടേ അസോസിയേഷൻ നേതൃത്വത്തിൽ 41ാം ജില്ല ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു. ചേർത്തല സൻെറ് ആൻസ് പബ്ലിക് സ്കൂളിൽ നടന്ന ചാമ്പ്യൻഷിപ് ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ആർ. സൂരജ് അധ്യക്ഷത വഹിച്ചു. വൈകീട്ട് നടന്ന സമാപനസമ്മേളനം ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി എൻ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് വി.ജി. വിഷ്ണു സമ്മാനദാനം നിർവഹിച്ചു. ചന്ദ്രശേഖരപ്പണിക്കർ, വിനോദ്, ബിജു കാർട്ടിൽ, രമേഷ് പൈ, സാംസൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.