പ്രതിഷേധ സമ്മേളനം

കായംകുളം: സി.പി.എം വനിത നേതാവിനുനേരെ ലൈംഗികാധിക്ഷേപം നടത്തിയ എൽ.സി സെക്രട്ടറിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസി​ൻെറ പ്രതിഷേധം. എരുവ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെയാണ് ആരോപണം. അഡ്വ. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ്​ സൽമാൻ പൊന്നേറ്റിൽ അധ്യക്ഷത വഹിച്ചു. എം. നൗഫൽ, അരിത ബാബു, അസീം നാസർ, ശംഭു പ്രസാദ്, സജീദ് ഷാജഹാൻ, അജി കൊല്ലേത്ത്, അഖിൽദേവ്, പി.കെ. അറാഫത്, പി.എസ്. അഷ്‌കർ, ഗോകുൽ, നൗഫൽ ചെമ്പകപ്പള്ളി, ഷമീം ചീരാമത്ത്, വൈ. ഷാനവാസ്‌, ഹാഷിം സേട്ട് തുടങ്ങിയവർ സംസാരിച്ചു. ചിത്രം: APLKY6IYC വനിത നേതാവിനുനേരെ ലൈംഗികാധിക്ഷേപം നടത്തിയ സി.പി.എം നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കായംകുളത്ത് നടത്തിയ പ്രതിഷേധം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.