സി.പി.എം പാലമേൽ തെക്ക് ലോക്കൽ സമ്മേളനത്തിൽ മത്സരം

ചാരുംമൂട്: സി.പി.എം പാലമേൽ തെക്ക് ലോക്കൽ സമ്മേളനത്തിൽ കമ്മിറ്റിയിലേക്കും സെക്രട്ടറി സ്ഥാനത്തേക്കും മത്സരം നടന്നു. ലോക്കൽ കമ്മിറ്റിയിലേക്ക് നേതൃത്വം നിർദേശിച്ച പാനലിലെ നാലുപേർ പരാജയപ്പെട്ടു. നിലവിലെ സെക്രട്ടറി എ. നൗഷാദ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 15 അംഗ കമ്മിറ്റിയിലേക്ക് നിർദേശിച്ച പാനലിന് പുറത്തുനിന്ന്​ എട്ട് പേരുകൾകൂടി ഉയർന്നതോടെയാണ് മത്സരമുണ്ടായത്. പാനലിലുണ്ടായിരുന്ന മുൻ പഞ്ചായത്ത് പ്രസിഡൻറ്​ കെ. ബിജു, വനിത നേതാവും മുൻ ജില്ല പഞ്ചായത്ത് അംഗവുമായ കെ. ആനന്ദവല്ലിയമ്മ, കെ. സുധാകരൻ, എച്ച്. ഇബ്രാഹിംകുട്ടി എന്നിവർ പരാജയപ്പെട്ടു. പാനലിനു പുറത്തുനിന്ന്​ മത്സരിച്ച എട്ടു പേരിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്. സജി, കെ.എൻ. ശ്രീകുമാർ, ജി. ജയചന്ദ്രൻ, എൻ. ചന്ദ്രൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ സെക്രട്ടറി എ. നൗഷാദി​നൊപ്പം ഡി.വൈ.എഫ്.ഐ ചാരുംമൂട് ബ്ലോക്ക് സെക്രട്ടറി എസ്. മുകുന്ദ​ൻെറ പേരുകൂടി നിർ​േദശിക്കപ്പെട്ടതോടെയാണ് മത്സരമുണ്ടായത്. 15 അംഗങ്ങളിൽ 10 പേർ നൗഷാദിനെ പിന്തുണച്ചപ്പോൾ അഞ്ചുപേരുടെ പിന്തുണയാണ് മുകുന്ദന് ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.