അരൂർ: ചേർത്തലയിൽനിന്ന് എഴുപുന്ന-കുമ്പളങ്ങി വഴി കളമശ്ശേരിക്ക് കെ.എസ്.ആർ.ടി.സി മൂന്ന് സർവിസ് തുടങ്ങി. ആദ്യ സർവിസ് എഴുപുന്നയിൽ എത്തിയപ്പോൾ ബസ് പാസഞ്ചേഴ്സ് അസോസിയേഷൻെറ നേതൃത്വത്തിൽ സ്വീകരണം നൽകി. ഉദ്ഘാടനം കേരള കോൺഗ്രസ് (എസ്) സംസ്ഥാന കമ്മിറ്റി അംഗം സതീശ് ചന്ദ്രൻ നിർവഹിച്ചു. പാസഞ്ചർ അസോസിയേഷൻ എഴുപുന്ന മേഖല പ്രസിഡൻറ് അനിൽ കുഴുവേലി അധ്യക്ഷതവഹിച്ചു. ജനാർദനൻ, കെ.ടി. കിഷോർ, വി.എം. റെജി, സോമൻ പിള്ള, ജോയി, ജോളി പൗവേലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.