തുറവൂർ: കുത്തിയതോട് പഞ്ചായത്തിലെ മാലിന്യം പള്ളിത്തോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ തള്ളുന്നു. ഹരിത കർമസേന വീടുകളിൽനിന്നും വ്യാപാര സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്ന മാലിന്യമാണ് ചാക്കിൽകെട്ടി ആശുപത്രിയുടെ മുകളിൽ കൂട്ടിയിടുന്നത്. കുത്തിയതോട് പഞ്ചായത്തിൻെറ നിയന്ത്രണത്തിലുള്ള പള്ളിത്തോട് ആശുപത്രിയിൽ കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രം കൂടിയായ പഴയ കെട്ടിടത്തിൻെറ മേൽഭാഗമാണ് പഞ്ചായത്ത് മാലിന്യം തള്ളാനുള്ള സ്ഥലമാക്കിയിരിക്കുന്നത്. ഇവിടെ ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്കരണ ശാലയിലേക്ക് കരാറുകാർ കൊണ്ടുപോകുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, പല സ്ഥലങ്ങളിലും ഇത്തരത്തിൽ ശേഖരിച്ച മാലിന്യം നീക്കംചെയ്യാനാകാതെ കെട്ടിക്കിടക്കുകയാണ്. തീരദേശ മേഖലയിലെ ഈ ആശുപത്രിയിൽ ദിവസവും നൂറുകണക്കിന് പേരാണ് ചികിത്സതേടി എത്തുന്നത്. ആശുപത്രിയിലെ മാലിന്യശേഖരണം നാട്ടുകാർക്കും ആശുപത്രി ജീവനക്കാർക്കും ഭീഷണിയായി മാറുകയാണ്. ആശുപത്രി കെട്ടിടത്തിൽ ശേഖരിച്ചിരിക്കുന്ന മാലിന്യം നീക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. പടം : പള്ളിത്തോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കെട്ടിടത്തിൽ ചാക്കിൽ കെട്ടി കൂട്ടിയിട്ടിരിക്കുന്ന മാലിന്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.