പൂച്ചാക്കൽ: പള്ളിപ്പുറം മാട്ടേൽ ദ്വീപിലെ ദീർഘനാളായുള്ള കുടിവെള്ള പരാതിക്ക് പരിഹാരമാകുന്നു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൻെറ ഇടപെടലിനെത്തുടന്നാണ് ജപ്പാൻ കുടിവെള്ളം ദ്വീപിലെ വീടുകളിൽ ലഭ്യമാക്കുന്നത്. ധനകാര്യ കമീഷൻെറ 15 ലക്ഷം രൂപയാണ് ഇതിനായി ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അരൂക്കുറ്റി ഒന്നാം വാർഡിലെ ദീപിൽ കുടിവെള്ളം ഉണ്ടായിരുന്നെങ്കിലും വേഗ ബോട്ട് അടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് െഡ്രഡ്ജ് ചെയ്ത ഘട്ടത്തിൽ കായലിൽ സ്ഥാപിച്ച പൈപ്പുകൾക്ക് കേടുപാട് സംഭവിച്ചിരുന്നു. ഇതുമൂലം ദീർഘനാളുകൾ ദ്വീപ് നിവാസികളുടെ കുടിവെള്ള വിതരണം തടസ്സപ്പെട്ടിരുന്നെങ്കിലും താൽക്കാലിക സംവിധാനത്തിൽ കുടിവെള്ളം ഇപ്പോൾ ലഭിക്കുന്നുണ്ട്. അഞ്ച് വീട്ടുകാർ ഇവിടെയും പള്ളിപ്പുറത്ത് എട്ട് കുടുംബങ്ങളും താമസിക്കുന്നുണ്ട്. ചേർത്തല വാട്ടർ അതോറിറ്റിയെക്കൊണ്ട് എസ്റ്റിമേറ്റ് തയാറാക്കി ആവശ്യമായ തുക ഉടൻ കൈമാറും. ഇതിൻെറ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. പ്രമോദ്, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ അഡ്വ. ജയശ്രീ ബിജു, ഡിവിഷൻ മെംബർ കെ.എം. ദീബീഷ്, വാർഡ് മെംബർ ആർ. സുജിത്ത് തുടങ്ങിയവർ മാട്ടേൽ ദ്വീപ് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.