ക്രിസ്തുരാജ റാലിക്ക് സ്വീകരണം

അമ്പലപ്പുഴ: പുന്നപ്ര വിയാനി പള്ളിയിലെ ക്രിസ്തുരാജ മഹോത്സവത്തി​ൻെറ സമാപനറാലിക്ക് ശാന്തിഭവനിൽ സ്വീകരണം നൽകി. പുന്നപ്ര ശാന്തിഭവന് മുന്നിൽ ക്രിസ്തുരാജ​ൻെറ രൂപമെത്തിയപ്പോൾ അന്തേവാസികളിൽ ചിലർ നൃത്തം വെച്ചും പാട്ടുപാടിയുമാണ് സന്തോഷം പങ്കുവെച്ചത്. ബ്രദർ മാത്യു ആൽബിൻ, പൊതുപ്രവർത്തകരായ പി.എ. കുഞ്ഞുമോൻ, നിസാർ വെള്ളാപ്പള്ളി, സി.എ. സലിം ചക്കിട്ടപറമ്പിൽ എന്നിവർ പങ്കെടുത്തു. ചിത്രം - പുന്നപ്ര ശാന്തിഭവനിലെ അന്തേവാസികൾ നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.