ചെങ്ങണ്ട പാലത്തിൽനിന്ന്​ യുവാവ് കായലിൽ ചാടി

ചേർത്തല: . അഗ്​നിരക്ഷാസേനയുടെ മുങ്ങൽ വിദഗ്​ധർ രാത്രിവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായില്ല. തുമ്പോളി പീഡികപ്പറമ്പിൽ സൻെറ്​ ജോസഫ് ബാബുവി​ൻെറ മകൻ ഡേവിഡ് ജിൻസാണ്​ (24) ചാടിയത്. എറണാകുളം കേന്ദ്രീകരിച്ചുള്ള സ്വകാര്യ ഫുഡ് കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടിവായ ഡേവിഡ് ജിൻസ് തിങ്കളാഴ്ച ഉച്ചക്ക്​ 12ന്​ ഇരുചക്ര വാഹനത്തിൽ എത്തിയായിരുന്നു പാലത്തിൽനിന്ന്​ ചാടിയത്. പലവട്ടം വെള്ളത്തി​ൻെറ മുകളിൽ കൈകൾ ഉയർത്തിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. മൊബൈൽ ഫോണും ഐഡൻറിറ്റി കാർഡും ബൈക്കിൽനിന്ന്​ ലഭിച്ചു. ചേർത്തലയിൽനിന്ന്​ എത്തിയ അഗ്​നിരക്ഷാസേനയുടെ മുങ്ങൽവിദഗ്​ധർ തിരച്ചിൽ നടത്തിയെങ്കിലും രാത്രിയോടെ നിർത്തി. ചൊവ്വാഴ്ച തുടരും. ചില ശാരീരിക അസുഖങ്ങൾ ഉണ്ടായിരുന്ന ഡേവിഡിന്​ അടുത്തിടെ അൾസർ സ്ഥിരീകരിച്ചിരു​െന്നന്നും ഇതിൽ മാനസിക വിഷമത്തിലായിരു​െന്നന്നും ബന്ധുക്കൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.