പൂച്ചാക്കൽ: ജമാഅത്തെ ഇസ്ലാമി ചേർത്തല ഏരിയ കമ്മിറ്റി പൂച്ചാക്കൽ കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച സംവാദ സദസ്സ് വിവിധ മതസമുദായങ്ങൾക്കിടയിലുള്ള സൗഹൃദ സദസ്സായി. 'ഇസ്‌ലാം ആശയ സംവാദത്തിൻെറ സൗഹൃദ നാളുകൾ' കാമ്പയിൻെറ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ഡോ. ഇ.എം. സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. പൂർവികരുടെ കാലം മുതൽ ആരോഗ്യകരമായ സംവാദങ്ങൾ നടന്നിട്ടുണ്ടെന്നും അതിൻെറ ശോഭയിലാണ് കേരളം പടുത്തുയർത്തപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡൻറ് വി.എ. അമീൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.എ. ബിനാസ് അധ്യക്ഷതവഹിച്ചു. കാമ്പയിൻ കൺവീനർ എം.എം. ഷിഹാബുദ്ദീൻ, ജില്ല സമിതി അംഗം ഹുസൈബ് വടുതല, എ.യു. മനാഫ്, സദറുൽ ഇസ്‌ലാം തുടങ്ങിയവർ സംസാരിച്ചു. ചിത്രം: സംവാദ സദസ്സിൽ ഡോ. ഇ.എസ്. സക്കീർ ഹുസൈൻ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.