ഇതുവരെ അറസ്റ്റിലായത് അഞ്ചുപേർ; ഫോറൻസിക് പരിശോധനഫലം കാത്ത് പൊലീസ് ആലപ്പുഴ: നഗരത്തിൽ സ്ഫോടകവസ്തു പൊട്ടി യുവാവ് മരിച്ച സംഭവത്തിനുമുമ്പ് ഗുണ്ടസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവിനെ വീട്ടിൽകയറി വെട്ടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പാതിരപ്പള്ളി വെയിൽവീട്ടിൽ അമലിനെയാണ് (23) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിലായി. സ്ഫോടനത്തിൽ മരിച്ച അരുൺകുമാറിൻെറ (ലേ കണ്ണൻ -29) സംഘത്തിൽപെട്ട ചേർത്തല പട്ടണക്കാട് വെളുത്തേടത്ത് വെളിയിൽ സുജിത്ത് (വെളുമ്പൻ -39), ആലിശ്ശേരി തങ്ങൾവകപുരയിടം നഫ്സൽ (38), ഓമനപ്പുഴ ചിറപ്പറമ്പിൽ മിറാഷ് (28), ആലപ്പുഴ സനാതനപുരം ടോം റാഫേൽ (25) എന്നിവരാണ് നേരത്തെ അറസ്റ്റിലായവർ. ഇവർ റിമാൻഡിലാണ്. 19ന് രാത്രി 7.30ന് ചാത്തനാട് ശ്മശാനത്തിന് സമീപത്തെ കിളിയൻപറമ്പിൽ ഗുണ്ടസംഘങ്ങൾ ഏറ്റുമുട്ടിയതിന് പിന്നാലെ സ്ഫോടകവസ്തു പൊട്ടി ആലപ്പുഴ തോണ്ടൻകുളങ്ങര കിളിയൻപറമ്പ് അരുൺകുമാറാണ് (ലേ കണ്ണൻ-26) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കണ്ണൻെറ സംഘത്തിൽപെട്ട ഇവർ കുടുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.