വടുതല: അരൂക്കുറ്റി പഞ്ചായത്ത് 10ാം വാർഡ് പുന്നത്തറ പട്ടികജാതി കോളനിയിലേക്കുള്ള റോഡ് തകർന്ന് യാത്ര ദുഷ്കരമായി. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കോളനിവാസികൾ സമരത്തിനൊരുങ്ങുകയാണ്. കൈതക്കാട് മുതൽ കടവ് വരെയുള്ള ഭാഗങ്ങളിൽ ടാർ പൂർണമായി ഒലിച്ച് പോയ നിലയിലാണ്. വെള്ളക്കെട്ടുകൂടി ആയപ്പോൾ ഇതിലൂടെ യാത്ര ശ്രമകരമാണ്. നിരവധി പരാതികൾ അധികാരികൾക്ക് നൽകിയിട്ടും പരിഹാരമില്ലാത്തതിൽ കടുത്ത അമർഷത്തിലാണ് പ്രദേശവാസികൾ. പഞ്ചായത്ത് മാർച്ചും ധർണയും ആലോചനയിലാണ്. എസ്.സി ഫണ്ട് അനുവദിക്കാൻ ബ്ലോക്കിൽനിന്ന് അളവ് നടത്തിയതായും പഞ്ചായത്ത് ഫണ്ട് 90 ശതമാനവും കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കുന്നതും എം.പി, എം.എൽ.എ ഫണ്ട് ലഭിക്കാത്തതും പദ്ധതിയുടെ വൈകലിന് കാരണമാണെന്നും വാർഡ് മെംബർ പ്രകാശൻ വെള്ളപ്പനാട്ട് പറഞ്ഞു. ചിത്രം : തകർന്ന പുന്നത്തറ കോളനി റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.