വെണ്മണി: വെള്ളപ്പൊക്ക ദുരിതമൊഴിയാതെ വെണ്മണി ഗ്രാമപഞ്ചായത്ത് 11ാം വാർഡ് നിവാസികൾ. വാർഡിലെ റേഷൻകട മുതൽ കോളൂത്രവരയുള്ള ഭാഗത്താണ് വെള്ളക്കെട്ടിൻെറ രൂക്ഷത അനുഭവപ്പെടുന്നത്. വെള്ളപ്പൊക്ക സമയത്ത് ഇവിടെ നിലയില്ലാത്ത അവസ്ഥവരെ ഉണ്ടായി. റേഷൻകടയിലും ദേവാലയങ്ങളിലും വിദ്യാലയങ്ങളിലും വിവിധ ഓഫിസുകളിലും പോകുന്ന ധാരാളം പേർ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. വ്യാഴാഴ്ച മുതൽ വെള്ളം പിൻവലിഞ്ഞ് തുടങ്ങിയെങ്കിലും ഇവിടെ വലിയ കുറവ് കാണുന്നില്ല എന്നതാണ് പ്രശ്നം. വെള്ളം വലിഞ്ഞാലും ചളിയും അനുബന്ധ പ്രശ്നങ്ങളുമുണ്ട്. അമ്പതിലധികം വീട്ടുകാർ ഇവിടെ താമസമുണ്ട്. അടിയന്തരമായി ഈ ഭാഗം ഉയർത്തി വെള്ളം ഒഴുകിപ്പോകാൻ ക്രമീകരണം ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.