പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷൻ തൃച്ചാറ്റുകുളം എൻ.എസ്.എസ് എച്ച്.എസ്.എസ് 10ാം തരം തുല്യത ബാച്ചിൽ 100 ശതമാനം വിജയം നേടിയവരെ അനുമോദിക്കുകയും അധ്യാപകരെ ആദരിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി. വിനോദ് ഉദ്ഘാടനം ചെയ്തു. പ്രേരക് കെ.കെ. രമണി അധ്യക്ഷത വഹിച്ചു. പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ധന്യ സന്തോഷ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. എസ്. സോജിത്ത്, അഫ്ന സലീം, രശ്മി രവീന്ദ്രൻ, മിനി രമേശൻ, എം.പി. സുജിമോൾ, എ.വി. വിജീഷ്, എം.എസ്. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.