കർഷക സമരവിജയത്തിന് അഭിവാദ്യം

പൂച്ചാക്കൽ: കേന്ദ്ര സർക്കാറി​ൻെറ കർഷക വിരുദ്ധ ബില്ലുകൾക്കെതിരെ ഒരു വർഷമായി സംയുക്ത സമര സമിതി നടത്തുന്ന സമര വിജയത്തിന് അഭിവാദ്യം അർപ്പിച്ച് കേരള പ്രദേശ് കർഷക കോൺഗ്രസ്‌ പാണാവള്ളി മണ്ഡലം കമ്മിറ്റി മധുര പലഹാര വിതരണം നടത്തി. കർഷക കോൺഗ്രസ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ജി. വത്സപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. പാണാവള്ളി മണ്ഡലം പ്രസിഡൻറ്​ അഷറഫ് കാരകാട്ട് അധ്യക്ഷത വഹിച്ചു. ടി.വി. രാജേന്ദ്രൻ, ജോസഫ് തോടുവേലി, അരവിന്ദൻ, പ്രസന്നൻ, മനോഹരൻ, രവീന്ദ്രൻ, കെ.എം. ഷാജി, വാസു മുക്കുവശേരി, രവീന്ദ്രൻ നായർ, തമ്പി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.