പൊലീസിൻെറ മൗനസമ്മതം; പാർക്ക് ജങ്ഷനിൽ അനധികൃത പാർക്കിങ് കായംകുളം: പാർക്ക് ജങ്ഷനിൽ വഴിയടച്ച് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ ട്രാഫിക് പൊലീസിൻെറ മൗനാനുവാദം ചർച്ചയാകുന്നു. നഗരമധ്യത്തിൽ പാർക്ക് ജങ്ഷന് പടിഞ്ഞാറുവശത്ത് പി.ഡബ്ല്യു.ഡി ഓഫിസും വൈ.എം.സി.എയും പ്രവർത്തിക്കുന്ന റോഡിലാണ് അനധികൃത പാർക്കിങ്. നിരവധി വീടുകൾ ഈ ഭാഗത്തുണ്ട്. യാത്ര തടസ്സപ്പെടുത്തുന്ന തരത്തിലുള്ള പാർക്കിങ്ങിനെതിരെ നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പരിസരവാസികൾ പറയുന്നു. ചെറിയ റോഡിൻെറ ഇരുവശത്തും അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ ഓഫിസുകളിലേക്കും വീടുകളിലേക്കും ചെറുവാഹനങ്ങൾക്കുപോലും പ്രവേശിക്കാനാകുന്നില്ല. സമീപത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് മതിയായ പാർക്കിങ് സൗകര്യം ഇല്ലാത്തതാണ് റോഡ് കൈയേറാൻ കാരണം. കെ.പി റോഡിനോട് ചേർന്ന തിരക്കേറിയ ഭാഗത്തെ അനധികൃത നടപടികൾ ചൂണ്ടിക്കാട്ടി പരാതി നൽകുന്നവരെ ആക്ഷേപിക്കുന്ന സമീപനമാണ് പൊലീസിേൻറതെന്നും പരാതിയുണ്ട്. വിഷയത്തിൽ ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. ചിത്രം : APLKY2PARKROAD പാർക്ക് ജങ്ഷനിലെ അനധികൃത പാർക്കിങ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.