സൗഹൃദസന്ദേശവുമായി ജമാഅത്തെ ഇസ്‌ലാമി അസി. അമീർ ബിഷപ് ഹൗസിലെത്തി

Attn: must കായംകുളം: സൗഹൃദത്തി​ൻെറ ഇൗടുറ്റ സന്ദേശവുമായി ജമാഅത്തെ ഇസ്​ലാമി അസിസ്​റ്റൻറ്​ അമീറി​ൻെറ ബിഷപ് ഹൗസ് സന്ദർശനം. അസി. അമീർ പി. മുജീബ് റഹ്​മാനാണ് മാവേലിക്കര രൂപത ബിഷപ് ഡോ. ജോഷ്വ മാർ ഇഗ്​നാത്തിയോസിനെ സന്ദർശിച്ചത്. സൗഹൃദങ്ങൾ നഷ്​ടമാകുന്ന പുതിയകാലത്ത് ബന്ധങ്ങൾ നിലനിർത്തുന്നതി​ൻെറ പ്രസക്തിയായിരുന്നു ചർച്ചാവിഷയം. 'ഇസ്​ലാം ആശയസംവാദത്തി​ൻെറ സൗഹൃദ നാളുകൾ' സന്ദേശത്തിൽ നടക്കുന്ന കാമ്പയി​നിൻെറ ഭാഗമായിട്ടായിരുന്നു സന്ദർശനം. ആശയങ്ങളുടെ കൈമാറ്റത്തിലൂടെ ഊർജസ്വലമായ സംവാദങ്ങൾ സാധ്യമാകണമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. നാടി​ൻെറ സാമൂഹിക പരിവർത്തനങ്ങൾക്ക്​ മതങ്ങൾ നിർവഹിക്കുന്ന പ്രവർത്തനങ്ങൾ നിസ്തുലമാണ്. നാടി​ൻെറ നന്മയും സൗഹൃദവും നിലനിൽക്കുന്നതിൽ നിർണായക സംഭാവനകളാണ് മതങ്ങൾ നൽകിയിട്ടുള്ളത്. സൗഹാർദത്തി​ൻെറ പാരമ്പര്യം തുടർന്നും നിലനിൽക്കാൻ ഈടുറ്റ ബന്ധങ്ങൾ ആവശ്യമാണ്. സൗഹൃദ സന്ദർശനങ്ങൾ വർധിപ്പിക്കുന്നതിലൂടെ തെറ്റിദ്ധാരണകൾ മാറ്റാൻ കഴിയും. ജില്ല പ്രസിഡൻറ്​ ഹക്കീം പാണാവള്ളി, ജില്ല സമിതി അംഗങ്ങളായ ഡോ. ഒ. ബഷീർ, വൈ. ഇർഷാദ്, യു. ഷൈജു, ഏരിയ ഭാരവാഹികളായ എ. നാസർ, ഒ. അബ്​ദുല്ലക്കുട്ടി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ചിത്രം :APLKY5JIHKYLM മാവേലിക്കര ബിഷപ് ഹൗസിൽ രൂപത അധ്യക്ഷൻ ഡോ. ജോഷ്വ മാർ ഇഗ്​നാത്തിയോസുമായി ജമാഅത്തെ ഇസ്‌ലാമി അസി.​ അമീർ പി. മുജീബ് റഹ്​മാൻ കൂടിക്കാഴ്ച നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.