എ.എസ് കനാൽ സംരക്ഷണഭിത്തി ഇടിയുന്നു; അന്വേഷണംവേണ​െമന്ന്​ നാട്ടുകാർ

lead package മണ്ണഞ്ചേരി: എ.എസ്.കനാൽ സംരക്ഷണഭിത്തി തുടർച്ചയായി ഇടിയുന്നതിൽ അന്വേഷണം വേണമെന്ന് നാട്ടുകാർ. ആനകുത്തി പാലത്തിനു സമീപം 20 മീറ്റർ നീളത്തിലും പാം ഫൈബറിനു പിന്നിൽ 22 മീറ്റർ നീളത്തിലുമാണ് ഭിത്തി തകർന്നത്. ഇതിനോട് ചേർന്ന് വൈദ്യുതി തൂണുകൾ നിലംപൊത്താതിരുന്നത് വൻ അപകടമാണ് ഒഴിവായത്. വലിയ കലവൂർ ബണ്ടിന്​ സമീപത്തായി നിർമിച്ച ബണ്ടും തകർന്നു. സമീപത്തെ വൈദ്യുതി പോസ്​റ്റി​ൻെറ സ്​റ്റേ പോസ്​റ്റ്​ മറിഞ്ഞു.​ മാസങ്ങൾക്ക് മുമ്പ്​ പണി പൂർത്തീകരിച്ച കലവൂർ പാലം മുതൽ വലിയ കലവൂർ ക്ഷേത്രം വരെയാണ്​ സംരക്ഷണഭിത്തി തുടർച്ചയായി ഇടിയുന്നത്. കിഫ്​ബി ഫണ്ടിൽപ്പെടുത്തി എ.എസ് കനാൽ നവീകരണവും ഇതിനു സമാന്തരമായി റോഡും സംരക്ഷണഭിത്തിയും നിർമിക്കുന്നതിനാണ് തുക വകയിരുത്തിയത്. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിവരങ്ങൾ ആരാഞ്ഞ്​ നടപടി സ്വീകരിക്കുമെന്ന്​ പി.പി.ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. അജിത് കുമാർ സ്​ഥലം സന്ദർ​ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.