lead package മാവേലിക്കര: അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്ന് വീടുകളിൽ വെള്ളം കയറി കുടുങ്ങിയവരെ അഗ്നിരക്ഷാസേന രക്ഷിച്ചു. തഴക്കര പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് വെട്ടിയാര്‍കുന്നം കോളനി, പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപം ഭാഗങ്ങളിലുള്ള 60 പേരെയും നിരവധി വളര്‍ത്തുമൃഗങ്ങളെയുമാണ് അഗ്നിരക്ഷാസേന പുറത്തെത്തിച്ചത്. ഡിങ്കി ബോട്ട് ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇതിനിടെ വെട്ടിയാര്‍ ലത ഭവനത്തില്‍ നിഷയുടെ വീട് തകര്‍ന്നു. മാവേലിക്കര സ്റ്റേഷൻ ഓഫിസർ ജയദേവൻ, അസി. സ്റ്റേഷൻ ഓഫിസര്‍ സുനില്‍, അഗ്നിരക്ഷാസേന ഓഫിസര്‍മാരായ രാഹുല്‍, ഷമീര്‍, ഇര്‍ഷാദ്, ആദര്‍ശ്, എം.എസ്. ഷമീര്‍, ഷാജന്‍, പ്രശാന്ത്, വിനീത്, സനല്‍, വിനേഷ്, പ്രദീപ്, രാജന്‍പിള്ള എന്നിവര്‍ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ```````````````````````````` ചിത്രം വെട്ടിയാര്‍കുന്നം കോളനിയില്‍ കുടുങ്ങിക്കിടന്നവരെ അഗ്നിരക്ഷാസേന ഡിങ്കി ബോട്ട് ഉപയോഗിച്ച് രക്ഷപ്പെടുത്തിയപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.