ചികിത്സാ പിഴവ്: ഡോക്​ടറുടെ വിശദീകരണം തള്ളി മനുഷ്യാവകാശ കമീഷൻ

ആലപ്പുഴ: ഒന്നിലധികം ഒടിവ്​ സംഭവിച്ച കൈക്ക്​ ശസ്ത്രക്രിയ നടത്തിയില്ലെന്ന പരാതിയിൽ ഡോക്​ടറുടെ വിശദീകരണം വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗം വി.കെ. ബീന കുമാരി. പുന്നപ്ര സ്വദേശി എം.എച്ച്. ബിജുവി​ൻെറ പരാതിയിൽ​ വണ്ടാനം മെഡിക്കൽ കോളജിലെ ഡോക്​ടർക്കെതിരെയാണ് കമീഷൻ പരാമർശം. ബൈക്ക്​ അപകടത്തിൽ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സ തേടിയതാണ്​ ബിജു. ഇടതുകൈക്ക് പ്ലാസ്​റ്റർ ഇട്ട ശേഷം ഡോക്​ടർ വിട്ടയച്ചു. വേദന കുറയാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ കാണിച്ചു. അവിടെ നടത്തിയ ശസ്ത്രക്രിയക്ക് ശേഷമാണ് കൈ പൂർവസ്ഥിതിയിലായത്​. വണ്ടാനം മെഡിക്കൽ കോളജ് സൂപ്രണ്ടിൽനിന്ന്​ കമീഷൻ റിപ്പോർട്ട് വാങ്ങി. ഡോക്​ടറുടെ നടപടി ശാസ്ത്രീയവും സ്വീകാര്യവുമാണെന്നാണ്​ റിപ്പോർട്ടിൽ. ആദ്യം യു സ്ലാബ് ഇട്ടു. 40 ദിവസങ്ങൾക്ക് ശേഷം ബാഗിട്ടു. 25 വർഷമായി ഡോക്​ടർ പിന്തുടരുന്ന ചികിത്സാ രീതിയാണ് ഇതെന്ന് സൂപ്രണ്ട് അറിയിച്ചു. എന്നാൽ, പുതിയ ചികിത്സാ രീതികൾ സ്വീകരിക്കാത്തതാണ് ഡോക്​ടറുടെ പിഴവെന്ന് പരാതിക്കാരൻ അറിയിച്ചു. പരാതി ചികിത്സാ പിഴവായതിനാൽ ഉപഭോക്​തൃ കമീഷനെ സമീപിക്കാൻ കമീഷൻ പരാതിക്കാരന് നിർദേശം നൽകി. --------- ഹൈവേ വികസനം: വ്യാപാരികളെ പുനരധിവസിപ്പിക്കണം -രാജു അപ്​സര ആലപ്പുഴ: ഹൈവേ വികസനത്തിൻെറ പേരിൽ കുടിയൊഴിപ്പിക്കുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കുകയോ അർഹമായ നഷ്​ടപരിഹാരം നൽകുകയോ ചെയ്യണമെന്നും അല്ലാതെ അവർ ഒഴിഞ്ഞുകൊടുക്കില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്​സര. സർക്കാർ ഏറ്റെടുക്കുന്ന സ്ഥലത്ത് വാടകക്കാരൻ നടത്തിയ നിർമാണങ്ങൾക്കുപോലും പ്രതിഫലം കൈപ്പറ്റുന്നത്​ വസ്​തു ഉടമകളാണ്. ജില്ല സെക്ര​േട്ടറിയറ്റ് യോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ജനറൽ സെക്രട്ടറി വി. സബിൽ രാജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറുമാരായ വർഗീസ് വല്ലാക്കൽ, കെ.എസ്. മുഹമ്മദ്, യു.സി. ഷാജി, എ.എം. ഷെരീഫ്, പ്രതാപൻ സൂര്യാലയം, ഹരി നാരായണൻ, ജില്ല സെക്രട്ടറി പി.സി. ഗോപാലകൃഷ്ണൻ, ടോമി പുലിക്കാട്ടിൽ, സുനീർ ഇസ്​മയിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ല ട്രഷറർ ജേക്കബ് ജോൺ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.