അമ്പലപ്പുഴ: കാക്കാഴം മുഹ്യിദ്ദീന് ജുമാമസ്ജിദിൽ ജീലാനി അനുസ്മരണത്തിനും ആണ്ടുനേർച്ചക്കും തുടക്കമായി. ഈ വർഷവും കോവിഡ് കണക്കിലെടുത്ത് പൊതുസമ്മേളനം ഒഴിവാക്കി ചടങ്ങുകൾ മാത്രമാണ് നടത്തുന്നതെന്ന് സംഘാടകർ പറഞ്ഞു. ശനിയാഴ്ച വൈകീട്ട് നടന്ന ചന്ദനക്കുട കൊടിയേറ്റ് വൈസ് പ്രസിഡൻറ് എം. മുഹമ്മദ് കോയ, ജനറൽ സെക്രട്ടറി എ. മുഹമ്മദ് മുസ്തഫ എന്നിവർ ചേർന്ന് നിർവഹിച്ചു. മതസൗഹാർദത്തിൻെറ പ്രതീകമായാണ് കാക്കാഴം മുഹ്യിദ്ദീൻ ജുമാമസ്ജിദ് ചന്ദനക്കുടം അറിയപ്പെടുന്നതെന്ന് പ്രസിഡൻറ് അഡ്വ. എ. നിസാമുദ്ദീൻ പറഞ്ഞു. കാക്കാഴം പള്ളിക്കാവ് കുടുംബത്തിൽനിന്നാണ് ചന്ദനക്കുട നേർച്ചക്കുള്ള കൊടിക്കയർ എത്തിക്കുന്നത്. ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒരുമണി വരെ അന്നദാനം നടക്കും. തുടർന്ന് ചന്ദനക്കുട നേർച്ചക്ക് കൊടിയിറങ്ങും. -------- (ചിത്രം... കാക്കാഴം മുഹ്യിദ്ദീന് ജുമാമസ്ജിദിൽ ചന്ദനക്കുടത്തിന് വൈസ് പ്രസിഡൻറ് എം. മുഹമ്മദ് കോയ, ജനറൽ സെക്രട്ടറി എ. മുഹമ്മദ് മുസ്തഫ എന്നിവർ ചേർന്ന് കൊടിയേറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.