കായംകുളത്തി​െൻറ കഥ; പുസ്തക പ്രകാശനം

കായംകുളത്തി​ൻെറ കഥ; പുസ്തക പ്രകാശനം കായംകുളം: കാഥികനും അമച്വർ നാടക രചയിതാവുമായ ഇലിപ്പക്കുളം വിശ്വൻ എഴുതിയ കായംകുളത്തി​ൻെറ കഥ യു. പ്രതിഭ എം.എൽ.എ പ്രകാശനം ചെയ്തു. ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ ആദ്യ പ്രതി ഏറ്റുവാങ്ങി സഹകരണ ഗ്രന്ഥശാല പ്രസിഡൻറ്​ സി.എസ്. സുഭാഷ് അധ്യക്ഷത വഹിച്ചു. ബീനാ അശോക് പുസ്തക പരിചയം നടത്തി. ജയിൽ ഡി.ഐ.ജി എസ്. സന്തോഷ് മുഖ്യ പ്രഭാഷണവും നഗരസഭ ചെയർപേഴ്സൻ പി. ശശികല ആദരവും നിർവഹിച്ചു. ഓണാട്ടുകര വികസന അതോറിറ്റി വൈസ് ചെയർമാൻ എൻ. സുകുമാരപിള്ള, കുറ്റിപ്പുറത്ത് ഗോപാലൻ, ബീന പ്രസാദ്, പാറയിൽ രാധാകൃഷ്ണൻ, തൊടിയൂർ വസന്തകുമാരി, കെ. ഹരികുമാർ, അഡ്വ. ആർ. മനോഹരൻ, ഡോ. കെ.യു. കൃഷ്ണദാസ്, കെ. ജനാർദനൻ, എ. അനിൽകുമാർ, ത്യാഗരാജൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.