പാണാവള്ളി പഞ്ചായത്തില്‍ നിലാവ് പദ്ധതിക്ക് തുടക്കം

ആലപ്പുഴ: തെരുവു വിളക്കുകള്‍ പൂര്‍ണമായും എല്‍.ഇ.ഡിയിലേക്ക് മാറ്റുന്ന നിലാവ് പദ്ധതിക്ക് പാണാവള്ളി പഞ്ചായത്തില്‍ തുടക്കമായി. ഏഴു വര്‍ഷം കാലാവധിയുള്ള പദ്ധതി പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പാക്കുന്നത്. 1700ല്‍ പരം വഴിവിളക്കുകള്‍ സ്ഥാപിക്കും. ജനപ്രതിനിധികളുടെയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് ഈ സ്ഥലങ്ങള്‍ കണ്ടെത്തുന്നത്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ ധന്യ സന്തോഷ് പറഞ്ഞു. ----------- എക്സൽ ഗ്ലാസസ് സർക്കാർ ഏറ്റെടുക്കണമെന്ന് സി.പി.ഐ ആലപ്പുഴ: എക്സൽ ഗ്ലാസസ് സർക്കാർ ഏറ്റെടുക്കണമെന്ന് സി.പി.ഐ ജില്ല കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ജില്ലയിൽ ആധുനീക വ്യവസായങ്ങളുടെ ശൃംഖല സൃഷ്​ടിക്കുന്നതിൻെറ ഭാഗമായി വ്യവസായ മന്ത്രിയായിരുന്ന ടി.വി. തോമസ് മുൻകൈയെടുത്ത് സ്ഥാപിച്ച എക്സൽ ഗ്ലാസസ് ലേലത്തിൽ വിറ്റ് അടച്ചു പൂട്ടുന്നത്​ ന്യായീകരിക്കാൻ കഴിയില്ല. ദേശീയപാതക്ക്​ അരികിലെ വില പിടിപ്പുള്ള സ്ഥലവും കെട്ടിടവും സർക്കാർ ഏറ്റെടുത്ത് പുതിയ വ്യവസായം ആരംഭിക്കണം. കയറും കയറുൽപന്നങ്ങളും ഏറ്റെടുക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ തുക അനുവദിക്കണമെന്ന് യോഗം അഭ്യർഥിച്ചു. എം.സി.സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു. ------------- വാസു പഷ്​ണമ്പലത്തെ അനുസ്​മരിച്ചു ആര്യാട്: കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ ആദ്യകാല നേതാവും ജനപ്രതിനിധിയും ആയൂർവേദ വൈദ്യനും ആയിരുന്ന വാസു പഷ്​ണമ്പലത്തി​ൻെറ 46ാം ചരമ വാർഷികം സി.പി.എം ഐക്യ ഭാരതം ലോക്കൽ കമ്മിറ്റി ആചരിച്ചു. പുഷ്പാർച്ചനയെ തുടർന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി എച്ച്​. സുധിർ ലാൽ പതാക ഉയർത്തി. വൈകീട്ട് നടന്ന അനുസ്​മരണ സമ്മേളനം പാർട്ടി ജില്ല കമ്മിറ്റി അംഗവും ആര്യാട് ബ്ലോക്ക് പ്രസിഡൻറുമായ കെ.ഡി. മഹീന്ദ്രൻ ഉദ്​ഘാടനം ചെയ്തു. സമ്മേളനത്തിന് എൻ. ഹരി ലാൽ അധ്യക്ഷത വഹിച്ചു. സുധീർ ലാൽ, ബി.ജിജിമോൻ, ബി. ബിജുമോൻ, കെ.പി മോഹൻദാസ്, ഡി. മഹേഷ്​കുമാർ എന്നിവർ സംസാരിച്ചു. സൈക്കിളിൽ ഇന്ത്യയിലെ 10 സംസ്ഥാനങ്ങൾ സന്ദർശിച്ച നന്ദു നടേശനെ അനുമോദിച്ചു. --------------- സിവില്‍ സര്‍വിസ് പരിശീലനം ആലപ്പുഴ: ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് താൽപര്യപത്രം ക്ഷണിച്ചു. ഈമാസം 20നകം ട്രൈബല്‍ എക്സ്​റ്റന്‍ഷന്‍ ഓഫിസ്, കലക്​ടറേറ്റ്​ ആലപ്പുഴ എന്ന വിലാസത്തിലോ ആലപ്പുഴ ട്രൈബല്‍ ഡെവലപ്മൻെറ്​ ഓഫിസര്‍, മിനി സിവില്‍ സ്​റ്റേഷന്‍, പുനലൂര്‍ എന്ന വിലാസത്തിലോ നല്‍കണം. ഫോണ്‍: 0475- 2222353, 9496070348.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.